1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. dileep fan house video viral

ദിലീപിന്റെ ഗൃഹസന്ദര്‍ശനം, ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി ചെയര്‍മാനും കുടുംബവും ഹാപ്പി

Dileep Fans Club
മലയാളികളുടെ പ്രിയ താരമായ ദിലീപ്.തന്നെ ജനപ്രിയ നായകനാക്കിയത് തനിക്കൊപ്പമുള്ള ആരാധകരാണെന്ന് ദിലീപ് വിശ്വസിക്കുന്നു. അവരെ ഒരുകാലത്തും ദിലീപ് മറന്നിട്ടുമില്ല. ബിഗ് സ്‌ക്രീനുകളില്‍ സിനിമ എത്തുമ്പോള്‍ ആഘോഷമാക്കിയവര്‍ മാത്രമല്ല പ്രതിസന്ധിഘട്ടത്തിലും കൂടെ നിന്നവരാണ് അവര്‍. ഇപ്പോഴിതാ തന്റെ ഒരു പ്രിയപ്പെട്ട ആരാധകനെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് ദിലീപ്.
 
ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്റെ വീട്ടിലേക്കാണ് ദിലീപ് വന്നത്. തന്റെ വാഹനം ദൂരെ എവിടെയോ നിര്‍ത്തി ഒരു ഇരുചക്ര വാഹനത്തിന് കഷ്ടിച്ച് പോകാവുന്ന വഴിയിലൂടെ കാല്‍നടയായാണ് ദിലീപ് എത്തിയത്.
ചെറിയ വഴികളിലൂടെ നടന്ന് ഒടുവില്‍ ആ നില പെയിന്റടിച്ച വീട്ടില്‍ എത്തി. നാട്ടുകാരും നടനെ കണ്ട സന്തോഷത്തിലാണ്. വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മുഖത്ത് സിനിമ താരത്തെ കണ്ട് കൗതുകം.  
 
വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയാണ് ദിലീപിന്റെ ഒടുവില്‍ റിലീസ് ആയത്.
 
 
 
 
അടുത്ത ലേഖനം
70 കോടി വാങ്ങി അനിമലില്‍ അഭിനയിച്ച് റണ്‍ബീര്‍, രശ്മിക വാങ്ങിയതും കോടികള്‍ ! കരിയറിലെ ഏറ്റവും ഉയര്‍ന്ന തുക ചോദിച്ച് നടി