അനുബന്ധ വാര്‍ത്തകള്‍
- Prince and Family: ഹിറ്റടിക്കാൻ ദിലീപ്, 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' റിലീസ് തീയതി പുറത്ത്!
- ഇത് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന?; രാഹുല്‍ സദാശിവന്-പ്രണവ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
- ദിലീപ് വേട്ടയാടപ്പെടുകയാണെന്ന് സംവിധായകൻ ബിന്റോ സ്റ്റീഫൻ
- 'ഓപ്പറേഷൻ സിന്ദൂര്‍'; പേരിനായി സിനിമാക്കാരുടെ തള്ളിക്കയറ്റം!
- 'ഒരാൾ മരണപ്പെട്ട വേദിയിൽ നിന്ന് പാടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്': സംഗീതനിശ റദ്ദാക്കി വേടൻ
വില്ലന്‍ വേഷം ചെയ്യാന്‍ പറ്റുമോയെന്ന് മുരളി ഗോപി ചോദിച്ചു: ദിലീപ്
മുരളി ഗോപി ആദ്യമായി തിരക്കഥ രചിച്ച 'രസികന്‍' സിനിമയില്‍ ദിലീപ് ആയിരുന്നു നായകന്
കരിയറില്‍ 150 സിനിമകള്‍ പൂര്‍ത്തിയാക്കിയ നടനാണ് ദിലീപ്. വര്‍ഷങ്ങള്‍ നീണ്ട സിനിമ ജീവിതത്തില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ദിലീപ് അവതരിപ്പിച്ചു. എന്നാല്‍ ഇതുവരെ ഒരു വില്ലന്‍ വേഷം താരം ചെയ്തിട്ടില്ല. വില്ലന്‍ വേഷത്തിലേക്ക് ആരും ഇതുവരെ വിളിച്ചിട്ടില്ലേ എന്ന ചോദ്യത്തിനു ദിലീപ് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഒരു വില്ലന്‍ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ഈയിടെ തിരക്കഥാകൃത്ത് മുരളി ഗോപി തന്നെ സമീപിച്ചതായി ദിലീപ് പറയുന്നു. വില്ലന്‍ വേഷമാണെന്ന് പറഞ്ഞു. പക്ഷേ ഇതുവരെ കഥ കേട്ടിട്ടില്ലെന്നും ദിലീപ് ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മുരളി ഗോപി ആദ്യമായി തിരക്കഥ രചിച്ച 'രസികന്‍' സിനിമയില്‍ ദിലീപ് ആയിരുന്നു നായകന്. പിന്നീട് മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിലും ദിലീപ് അഭിനയിച്ചു.