സസ്‌പെന്‍സ് ത്രില്ലറുമായി ഫഹദ്, ആ രഹസ്യങ്ങള്‍ തേടി അപര്‍ണ ബാലമുരളിയും,'ധൂമം' ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (12:47 IST)
കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന 'ധൂമം' പ്രഖ്യാപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസില്‍ അപര്‍ണ ബാലമുരളിഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവന്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
'എല്ലാ പുകച്ചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍. ഈ സസ്പെന്‍സ്ഫുള്‍ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ.'-എന്നെഴുതി കൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളായി സിനിമ റിലീസ് ചെയ്യും.

പ്രീത ജയരാമന്‍ ഛായാഗ്രാഹണവും പൂര്‍ണചന്ദ്ര തേജസ്വി സംഗീതവും ഒരുക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :