അഭിറാം മനോഹർ|
Last Modified ഞായര്‍, 28 ഏപ്രില്‍ 2024 (16:59 IST)
അജിത് നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലിയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ആദിക് രവിചന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയായി തെലുങ്ക് താരം ശ്രീലീലയെ പരിഗണിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നായികയായി ശ്രീലിലയല്ല പകരം പഴയകാല നായികയായ സിമ്രാനായിരിക്കും എത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
വിടാമുയര്‍ച്ചി എന്ന പുതിയ സിനിമയ്ക്ക് ശേഷമാണ് അജിത് ഗുഡ് ബാഡ് അഗ്ലിയില്‍ എത്തുക. വിടാമുയര്‍ച്ചിയില്‍ തൃഷയാണ് അജിത്തിന്റെ നായികയായി എത്തുന്നത്. മഗിഴ് തിരുമേനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അജിത് അവസാനമായി നായകനായത് തുനിവ് എന്ന സിനിമയിലായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്ന പശ്ചാത്തലത്തില്‍ വന്ന സിനിമ തമിഴകത്ത് വലിയ വിജയമായിരുന്നു. അധിക് രവിചന്ദ്രന്‍ സിനിമയ്ക്ക് ശേഷം അറ്റ്‌ലി സിനിമയിലും സുധ കൊങ്ങര സിനിമയിലും അജിത് നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.