ധനുഷ് -മാരി ശെല്‍വരാജ് ടീമിന്റെ 'കര്‍ണ്ണന്‍' ഒരുങ്ങുന്നു, അവസാന ഷെഡ്യൂള്‍ നവംബര്‍ 25-ന്

കെ ആര്‍ അനൂപ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (16:48 IST)
ധനുഷ് -മാരി ശെല്‍വരാജ് കൂട്ടുകെട്ടില്‍ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'കര്‍ണ്ണന്‍'.ധനുഷ് തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും ഇനിയും അഞ്ചു ദിവസത്തെ ചിത്രീകരണം കൂടി സിനിമയ്ക്ക് ബാക്കിയുണ്ട്. അതിനാല്‍ തന്നെ
കര്‍ണ്ണന്റെ അടുത്ത ഷെഡ്യൂള്‍ നവംബര്‍ 25 മുതല്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രജീഷ വിജയന്‍ ആണ് നായിക.നടന്‍ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.സന്തോഷ് നാരായണന്‍ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :