ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ധനുഷ്,ഡി50 ഇനി രായന്‍

RAAYAN
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (10:42 IST)
RAAYAN
ധനുഷിന്റെ പുതിയ ചിത്രമാണ് രായന്‍. നടന്റെ അന്‍പതാമത്തെ സിനിമയ്ക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അദ്ദേഹംതന്നെയാണ്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.
ഡി50 എന്ന പേരിലായിരുന്നു നേരത്തെ ചിത്രം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് രായന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തുവന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആണ് ധനുഷിനെ കാണാനായത്. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയായിരിക്കും ഇതെന്ന സൂചനയും പോസ്റ്റര്‍ നല്‍കുന്നുണ്ട്. കാളിദാസ് ജയറാം, സുന്ദീപ് കിഷന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


എ.ആര്‍. റഹ്‌മാനാണ് സംഗീത സംവിധായകന്‍. ഓം പ്രകാശ് ഛായാഗ്രഹണവും പീറ്റര്‍ ഹെയ്നാണ് സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത്. ശ്രേയസ് ശ്രീനിവാസനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :