ബോക്സോഫീസിലെ ക്ഷീണം ഒടിടിയിൽ തീർക്കുമോ?വാലിബൻ ഫെബ്രുവരി 23 മുതൽ ഹോട്ട്സ്റ്റാറിൽ

Mohanlal - Malaikottai Vaaliban
അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (20:08 IST)
മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ തിയേറ്ററുകളിലെത്തിയ മലൈക്കോട്ടെ വാലിബന്‍ ഒടിടിയിലേക്ക്.ഫെബ്രുവരി 23 മുതല്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിലാകും സിനിമ സ്ട്രീം ചെയ്യുക.ജനുവരി 25ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്രമായ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

പലദേശങ്ങളില്‍ പോയി മല്ലന്മാരോട് യുദ്ധം ചെയ്യുന്ന മലൈക്കോട്ടെ വാലിബനായാണ് സിനിമയില്‍ മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന്റെ ഗംഭീരമായ ഫൈറ്റുകളും ലുക്കുമാണ് സിനിമയുടെ ആകര്‍ഷണമെങ്കിലും തെറ്റായ പ്രമോഷന്‍ പരിപാടികള്‍ സിനിമയെ ബാധിച്ചിരുന്നു. മോഹന്‍ലാലിന്റെ മാസ് പടമാണെന്ന ധാരണയില്‍ തിയേറ്ററുകളിലെത്തിയ ആരാധകരെ സിനിമ നിരാശപ്പെടുത്തിയത് സിനിമയുടെ കളക്ഷനെ നല്ല രീതിയില്‍ ബാധിക്കുകയായിരുന്നു. സൊണാലി കുല്‍ക്കര്‍ണി,ഹരീഷ് പേരടി,ഡാനിഷ് സെയ്ത്,മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ ഭാഗമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :