ടോവിനോയുടെ കൂടെ ദര്‍ശന രാജേന്ദ്രന്‍, അഞ്ച് സുഹൃത്തുക്കളുടെ കഥ,'ഡിയര്‍ ഫ്രണ്ട്' ട്രെയിലര്‍
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 26 മെയ് 2022 (08:36 IST)
ടോവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതം സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടാണ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.
ഫഹദിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ വിനീത് കുമാര്‍ സംവിധായകനായത്.