'സീ യു സൂണ്‍' മറക്കാനാകാത്ത അനുഭവം, കുറിപ്പുമായി ദര്‍ശന രാജേന്ദ്രന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (15:42 IST)

'സീ യു സൂണ്‍' റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുകയാണ്.ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം വൈകാതെ തന്നെ ഉണ്ടാകും.സീ യു സൂണില്‍ അഭിനയിക്കുമ്പോള്‍ ആദ്യമായി അഭിനയിക്കുന്നതായി തോന്നിയെന്നും മുഴുവന്‍ ടീമിനും നന്ദിയും പറഞ്ഞു കൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍.

''2011 -ലാണ് ഞാന്‍ ആദ്യമായി എന്നിലെ അഭിനേത്രിയെ കണ്ടെത്തിയത്. സ്റ്റേജിലെ എന്റെ ആദ്യ അനുഭവം ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ടു, അത് നിലനിര്‍ത്താനും പുനര്‍നിര്‍മ്മിക്കാനും പുനരുജ്ജീവിപ്പിക്കാനും ഞാന്‍ നിരന്തരം ശ്രമിച്ചുവെന്നാണ് തോന്നുന്നത്. അതിനുശേഷം 10 വര്‍ഷമായി അഭിനയിക്കുന്നു.

പക്ഷേ സീ യു സൂണില്‍ അഭിനയിക്കുമ്പോള്‍ ആദ്യമായി അഭിനയിക്കുന്നതായി തോന്നി. എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ നിരവധി കാര്യങ്ങളില്‍ ഒന്നാണിത്.
സിനിമ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു, അസാധ്യമായ ചില സാഹചര്യങ്ങളില്‍, അത് യാഥാര്‍ത്ഥ്യമാക്കിയ ആളുകളെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവില്ല. അനുമോള്‍ക്ക്, സി യു സൂണിന്, ഈ മനോഹരമായ, മനോഹരമായ ടീമിന് വളരെയധികം സ്‌നേഹവും നന്ദിയും,''- ദര്‍ശന രാജേന്ദ്രന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :