Captain Miller:ക്യാപ്റ്റൻ മില്ലർ ബോക്സോഫീസ് കില്ലറായോ? ആദ്യ പ്രതികരണങ്ങൾ പുറത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 12 ജനുവരി 2024 (12:57 IST)
വാണിജ്യവിജയങ്ങള്‍ കൊണ്ടും നടനെന്ന നിലയിലും ആരാധകരെ എന്നും വിസ്മയിപ്പിക്കുന്ന താരമാണ് ധനുഷ്. അതിനാല്‍ തന്നെ ധനുഷ് ചിത്രങ്ങളെ പ്രതീക്ഷയോടെ കാണുന്ന വലിയ വിഭാഗം ആരാധകര്‍ ഇന്ത്യയെങ്ങുമുണ്ട്. ധനുഷിനെ നായകനാക്കി അരുണ്‍ മദീശ്വരന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ക്യാപ്റ്റന്‍ മില്ലര്‍ക്ക് മുകളില്‍ അതിനാല്‍ തന്നെ പ്രതീക്ഷകള്‍ ഏറെയായിരുന്നു. ഇപ്പോഴിതാ റിലീസായി ആദ്യ പ്രേക്ഷകപ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ധനുഷ് പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നുവെന്നാണ് ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോഴുള്ള പ്രേക്ഷകപ്രതികരണം. മെയ്ക്കിംഗ് കൊണ്ട് അരുണ്‍ മദീശ്വരന്‍ ഞെട്ടിക്കുകയാണെന്നും മികച്ച ആക്ഷന്‍ രംഗങ്ങളും വിഷ്വലുകളുമാണുള്ളതെന്നും പ്രേക്ഷകര്‍ പറയുന്നു. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായികയാകുന്നത്. സുന്ദീപ് കിഷന്‍,ശിവരാജ് കുമാര്‍,നിവേധിത സതീഷ്,ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :