അഭിറാം മനോഹർ|
Last Modified വ്യാഴം, 19 മെയ് 2022 (08:52 IST)
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ ഡി ഇമാൻ വിവാഹിതനായത്.താനും തന്റെ കുടുംബവും കുറച്ചുവര്‍ഷങ്ങളായി അനുഭവിച്ചുവന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹം എന്നാണ് തന്റെ വിവാഹചിത്രം പങ്കുവെച്ച് കൊണ്ട് ഇമാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. തന്റെ മക്കളെ വിവാഹത്തിൽ വളരെയധികം മിസ് ചെയ്‌തുവെന്നും അവരെ സ്വീകരിക്കാൻ താനും ഭാര്യയും തയ്യാറാണെന്നും ഇമാൻ കുറിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇമാന്റെ മുൻഭാര്യയായിരുന്ന മോണിക.
ഇമാന് ആശംസകൾ നേർന്ന് കൊണ്ടാണ് മോണിക്കയുടെ കുറിപ്പ്. രണ്ടാം വിവാഹത്തിന് ആശംസകൾ നേരുന്നുവെന്നും 12 വർഷങ്ങൾ നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ ഇന്ന് ഖേദിക്കുന്നുവെന്നും മോണിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 12 വർഷങ്ങൾ ഒപ്പം താമസിച്ച ആളെ മാറ്റി പ്രതിഷ്ടിക്കുന്നത് ഇത്രയെളുപ്പമാണെന്ന് ഞാൻ അറിഞ്ഞില്ല.നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായി അതിൽ ഖേദിക്കുന്നു.
2 വർഷമായി നിങ്ങൾ എന്നെയോ കുട്ടികളെയോ തിരിഞ്ഞുനോക്കിയിട്ടില്ല. കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. അവരെ ഞാൻ നിങ്ങളുറ്റെ അച്ഛനിൽ നിന്നും മറ്റും സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും ഞാന്‍ സംരക്ഷിക്കും. വിവാഹമംഗളാശംസകള്‍- മോണിക കുറിച്ചു.