അഭിറാം മനോഹർ|
Last Modified ഞായര്‍, 15 മെയ് 2022 (12:23 IST)
മുല്ലപ്പൂവിന്റെ
വില കുത്തനെ ഉയർന്നു. തമിഴ്‌നാട്ടിലും കേരളത്തിലും വിവാഹങ്ങൾ ഉയർന്നതാണ് വില ഉയരാൻ കാരണമായത്. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂ വില ശനിയാഴ്‌ച 1000 രൂപയായി. ഇത് ഇനിയും ഉയരുമെന്നാണ് സൂചന.
സാധാരണയായി 400 രൂപയ്ക്കാണ് മുല്ലപ്പൂ വ്യാപാരം നടക്കാറുള്ളത്. ഉത്സവ,വിവാഹ സീസണുകളിൽ വില ഉയരാൻ തുടങ്ങും. കൊവിഡിന് മുന്നത്തെ വർഷം പൂവിന്റെ വില കിലോഗ്രാമിന് 7000 രൂപ വരെ എത്തിയിരിന്നു.
വില കുറയുന്ന കാലത്ത് മുല്ലപ്പൂ വില 100 രൂപ വരെ താഴാറുമുണ്ട്. ഒരു ദിവസം 500 കിലോഗ്രാം മുല്ലപ്പൂവാണ് കേരളത്തിൽ വിറ്റുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നത്.