സിനിമ തിയറ്ററുകള്‍ നേരത്തെ തുറക്കാന്‍ ആലോചന; ഡിസംബര്‍ വരെ കാത്തിരിക്കില്ല

രേണുക വേണു| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (08:41 IST)

സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ നേരത്തെ തുറക്കാന്‍ ആലോചന. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തിലെ സിനിമ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ഡിസംബറില്‍ തിയറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, കോവിഡ് ആശങ്ക കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. രാത്രി കര്‍ഫ്യു, ഞായര്‍ ലോക്ക്ഡൗണ്‍ എന്നീ നിയന്ത്രണങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇനിയും അനുവദിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തിയറ്ററുകള്‍ തുറക്കുന്നത്. തിയറ്റര്‍ ഉടമകളും ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഒക്ടോബറില്‍ തിയറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :