അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 നവംബര്‍ 2022 (20:48 IST)
ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സെക്സിയായി പുരുഷനായി ഹോളിവുഡ് താരം ക്രിസ് ഇവാൻസിനെ തിരെഞ്ഞെടുത്ത് പീപ്പിൾ മാഗസിൻ. പീപ്പിൾ മാസികയുടെ വെബ്സൈറ്റിലാണ് പ്രഖ്യാപനം. ഇവാൻസിൻ്റെ കവർ ചിത്രത്തോടെയാണ് ഈ മാസത്തെ
പീപ്പിൾ മാഗസിൻ ഇറങ്ങുന്നത്.
2000ൽ പുറത്തിറങ്ങിയ ദി ന്യൂ കമ്മേഴ്സ് എന്ന ചിത്രത്തിലാണ് ഇവാൻസ് ആദ്യമായി അഭിനയിച്ചത്. പിന്നീട് 2005ലും 2007ലും പുറത്തിറങ്ങിയ ഫൻ്റാസ്റ്റിക് ഫോറിൽ ജോണി സ്റ്റോം എന സൂപ്പർ ഹീറോയായി. 2011ൽ പുറത്തീറങ്ങിയ ക്യാപ്റ്റൻ അമേരിക്ക - ദി ഫസ്റ്റ് അവഞ്ചർ എന്ന സിനിമകളിലൂടെയാണ് ക്രിസ് ഇവാൻസ് ശ്രദ്ധ നേടിയത്.