അനുബന്ധ വാര്‍ത്തകള്‍
- സാനിയയുടെ പോസ്റ്റിനു താഴെ മോശം കമന്റ്; ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തെന്ന് നന്ദന
- രാവിലെ എഴുന്നേറ്റാല്‍ വെറുംവയറ്റില്‍ ഒരു കാപ്പി'; മലയാളിക്ക് മാത്രമല്ല സണ്ണി ലിയോണും ഇങ്ങനെയാണ്
- പിങ്ക് സാരിയില്‍ അതിസുന്ദരിയായി സംവൃത സുനില്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- വിജയ്-ജൂനിയര്‍ എന്‍ടിആര്‍ ഒന്നിക്കുന്നു, അണിയറയില്‍ അറ്റ്ലി ചിത്രം ?
- ആ സ്ത്രീ സുഹൃത്ത് മാത്രം, മറ്റ് ബന്ധങ്ങളില്ല; അമ്പിളിയെ തള്ളി ആദിത്യന്
ദിലീപിന്റെ നായികയായി അരങ്ങേറ്റം, മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു; മലയാളികളുടെ പ്രിയതാരത്തെ മനസിലായോ?
മലയാളിത്തം തുളുമ്പുന്ന ഒരുപിടി സിനിമകളുടെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ച നടിയാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനില്‍ ദിലീപിന്റെ നായികയായി അരങ്ങേറിയ സംവൃത പിന്നീട് നിരവധി സിനികളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി സൂപ്പര്‍ താരനിരയ്‌ക്കൊപ്പം സംവൃത അഭിനയിച്ചിട്ടുണ്ട്.
വിവാഹശേഷം അഭിനയരംഗത്തു നിന്ന് ഇടവേളയെടുത്ത സംവൃത ബിജു മേനോന്‍ നായകനായ 'സത്യം പറഞ്ഞാല്‍?' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സഹോദരി സംജുക്തയ്‌ക്കൊപ്പമുള്ള ചിത്രമാണിത്. ഒരു ചേച്ചിയുടെ ഗൗരവത്തോടെയാണ് കുട്ടി സംവൃത ഈ ചിത്രത്തില്‍ നില്‍ക്കുന്നത്.
കുറച്ചുനാളുകളായി സംവൃതയ്‌ക്കൊപ്പം യുഎസിലാണ് സംജുക്ത. കഴിഞ്ഞ കുറേ നാളായി ഇരുവരും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഭര്‍ത്താവ് അഖിലിനൊപ്പമുള്ള ചിത്രങ്ങള്‍ സംവൃത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വിഷു ആഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രമെന്നാണ് താരം ഈ ഫോട്ടോയ്ക്ക് കീഴില്‍ കുറിച്ചത്.