ചെന്നൈ|
JOYS JOY|
Last Modified വെള്ളി, 19 ഫെബ്രുവരി 2016 (18:16 IST)
തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ വൃദ്ധജനങ്ങള്‍ക്കായി ഒരു പ്രത്യേകസമ്മാനം. നഗരത്തിലെ എം ടി സി ബസുകളില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി സൌജന്യമായി യാത്ര ചെയ്യാം.
ഈ മാസം 24നാണ് മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാള്‍. അന്നുമുതല്‍ പുതിയ പദ്ധതി നിലവില്‍ വരും. എ ഡി എം കെയുടെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്‌ദാനം കൂടി നടപ്പാക്കുകയാണെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി
ജയലളിത നിയമസഭയില്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഓരോ മാസവും പത്തു സൌജന്യയാത്രകളാണു മുതിര്‍ന്ന പൌരന്മാര്‍ക്ക് എം ടി സി ബസുകളില്‍ അനുവദിക്കുക. ആദ്യഘട്ടത്തില്‍ ചെന്നൈയില്‍ മാത്രമായിരിക്കും
പദ്ധതി നടപ്പാക്കുക. പിന്നീട്, സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
ഓരോരുത്തര്‍ക്കും പ്രതിമാസം പത്തു ടോക്കണ്‍ വീതം നല്കും. ഇത് ഉപയോഗിച്ചു വേണം യാത്ര ചെയ്യാന്‍. ഇതിനായി, ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ നിന്നോ ഡിപ്പോകളില്‍ നിന്നോ ലഭിക്കുന്ന ഫോം പൂരിപ്പിച്ചു പ്രായം തെളിയിക്കുന്ന രേഖകളും ഫോട്ടോയും സഹിതം നല്കണം.