ചാക്കോച്ചന്‍റെ പുതിയ സിനിമ 'ഭീമന്‍റെ വഴി', തിരക്കഥ ചെമ്പന്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (13:51 IST)
നടൻ ചെമ്പൻ വിനോദ് തിരക്കഥയെഴുതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഭീമൻറെ വഴി. തമാശ എന്ന ചിത്രത്തിൻറെ വിജയത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. കൗതുകമുണർത്തുന്ന ടൈറ്റിൽ ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ആകാശ ദൃശ്യത്തിൽ നിന്നു താഴേക്കു നോക്കുന്ന രീതിയിലുള്ള 'ഭീമൻറെ വഴി' എന്ന എഴുതിയ ടൈറ്റിൽ ഒരു ഗ്രാമത്തിലെ വഴിയുടെ രൂപത്തിലാണ് കാണാനാകുന്നത്.

കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പൻ വിനോദ് ജോസിന്റെ നേതൃത്വത്തിലുള്ള ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സും ഒപിഎം സിനിമാസും ചേര്‍ന്നാണ് ഇത് നിർമ്മിക്കുന്നത്. കുറ്റിപ്പുറത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. വികൃതി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിൻസി അലോഷിയസ് ആണ് നായിക. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :