1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Censor board advises changes in pathan movie

ഗാനരംഗം ഉൾപ്പടെ വെട്ടണം, പത്താനിൽ മാറ്റങ്ങൾ നിർദേശിച്ച് സെൻസർ ബോർഡ്

pathan
ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന ഷാറൂഖ് ചിത്രമായ പത്താനിൽ മാറ്റങ്ങൾ വരുത്തണമെന്ന നിർദേശവുമായി സെൻസർ ബോർഡ്. ചിത്രത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്താനും വിവാദമായ ബേഷരം രംഗ് എന്ന ഗാനത്തിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് ആവശ്യം.
 
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ വീണ്ടും നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇറങ്ങിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാന രംഗത്തിൽ ദീപിക കാവി ബിക്കിനി ധരിച്ചത് ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചത്.
 
അതേസമയം ചിത്രത്തിൻ്റെ ഒടിടി അവകാശം ആമസോൺ സ്വന്തമാക്കിയതായാണ് സൂചന. ജനിവരിയിൽ തിയേറ്റർ റിലീസാകുന്ന ചിത്രം മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
 
അടുത്ത ലേഖനം
ഉണ്ണി മുകുന്ദന്‍ മുതല്‍ തൃഷ വരെ ! ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന മലയാളം തമിഴ് ചിത്രങ്ങള്‍