അശ്ലീല വസ്ത്രം ധരിച്ചെന്ന് പരാതി, നടി ഉർഫി ജാവേദിനെതിരെ കേസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (18:45 IST)
മ്യൂസിക്കൽ വീഡിയോയിലെ വേഷത്തെചൊല്ലി നടി ഉർഫി ജാവേദിനെതിരെ കേസ്. ഒക്ടോബർ 11ന് സരിഗമ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ റിലീസായ 'ഹായേ ഹായേ മജ്ബൂരി' എന്ന മ്യൂസിക്കല്‍ വീഡിയോയിലെ വേഷത്തിനെതിരെയാണ് പരാതി.

നടി ധരിച്ച വേഷം മാന്യമല്ലെന്ന് പറഞ്ഞാണ് അജ്ഞാതൻ ഡൽഹിയിൽ കേസ് കൊടുത്തിരിക്കുന്നത്. സീനത്ത് അമൻ അഭിനയിച്ച പാട്ടിൻ്റെ പുനരാവിഷ്കരണമാണിത്. ഓറഞ്ച് നിറത്തിലുള്ള സാരിയായിരുന്നു പുതിയ വീഡിയോയിൽ ഉർഫിയുടെ വേഷം. 1974ലാണ് ഒറിജിനൽ ഗാനം പുറത്തിറങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :