അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (15:37 IST)
നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ബോളിവുഡ് താരം ശിൽപ ഷെട്ടിക്കെതിരെ തട്ടിപ്പിന് കേസ്. ഉത്തർപ്രദേശിലാണ് ശിൽപ ഷെട്ടിക്കും അമ്മ സുനന്ദയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഉത്തർപ്രദേശിൽ നിന്നുള്ള പോലീസ് സംഘം ശിൽപയെ ചോദ്യം ചെയ്യാൻ മുംബൈയിൽ എത്തുമെന്നാണ് ഒടുവിലത്തെ വിവരം. ഹസ്രത് ഗഞ്ച്,വിബൂതി ഖണ്ഡ് എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുപിയിൽ ഫിറ്റ്‌നസ് സെന്ററിന്റെ ബ്രാഞ്ച് തുടങ്ങാമെന്ന് വാഗ്‌ദാനം ചെയ്‌ത് രണ്ട് പേരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. ജ്യോത്സന ചൗജാൻ എന്ന സ്ത്രീയും രോഹിത് വീർ എന്നയാളുമാണ് പരാതി നൽകിയത്.
ലോസിസ് വെൽനെസ് സെന്റർ എന്ന സ്ഥാപനത്തിന്റെ ചെയർ പേഴ്‌സണാണ് ശിൽപ. അമ്മ സുനന്ദ ഇതിന്റെ ഡയറക്‌ടർ സ്ഥാനത്താണ്.