ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, താണ്ഡവ് വെബ് സീരീസ് അണിയറക്കാർക്കെതിരെ കേസെടുത്ത് യു‌പി പോലീസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ജനുവരി 2021 (11:25 IST)
ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന താണ്ഡവ് വെബ് സീരിസിന്‍റെ അണിയറക്കാര്‍ക്കും, ആമസോണ്‍ പ്രൈമിനും എതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി.

ഹിന്ദു ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ആമസോൺ ഒറിജിനൽ കണ്ടെന്റ് മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ്, നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ, പ്രധാന താരങ്ങളായ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവർകെതിരെയും കേസുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :