സ്‌കൂളിലെ ആദ്യ ദിനം! ജീവിതത്തിലെ മനോഹര നിമിഷത്തെക്കുറിച്ച് നടി മേഘ്‌ന രാജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മെയ് 2023 (18:09 IST)
നടി മേഘ്‌ന രാജിന് ഇന്ന് ഏറെ സന്തോഷമുള്ള ദിവസമാണ്. മകന്‍ ആദ്യമായി സ്‌കൂളിലേക്ക് പോയത് എന്നാണ്.റായന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സന്തോഷം നടി പങ്കുവെച്ചത്.

'നമ്മള്‍ മാതാപിതാക്കളായിക്കഴിഞ്ഞാല്‍... അത് കുട്ടികള്‍ മാത്രമല്ല നാഴികക്കല്ലുകള്‍ മറികടക്കുന്നത് മാതാപിതാക്കളെന്ന നിലയില്‍ നമ്മളും കൂടിയാണ്!ഇന്ന് അത്തരമൊരു പ്രത്യേക ദിവസമാണ്!

റായാന്റെ സ്‌കൂളിലെ ആദ്യ ദിനം! ഞാന്‍ അനുഭവിച്ച വികാരങ്ങള്‍ വാക്കുകളില്‍ ഒതുക്കാനാവില്ല... വിദ്യാഭ്യാസം, അറിവ്, ഏറ്റവും പ്രധാനമായി ജീവിതപാഠങ്ങള്‍ എന്നിവയിലേക്കുള്ള അവന്റെ ആദ്യ ചുവടുവയ്പ്പ് ഞങ്ങളുടെ കുഞ്ഞിന് നിങ്ങളുടെ എല്ലാ ആശംസകളും അനുഗ്രഹങ്ങളും വേണം'-മേഘ്‌ന കുറിച്ചു.

ജൂനിയര്‍ ചീരു എന്നാണ് റായനെ ആരാധകര്‍ വിളിക്കാറുള്ളത്.

പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്നയുടെ സന്തോഷം കവര്‍ന്നെടുത്തു.2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്.

2020 ഒക്ടോബര്‍ 22 നാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും കരകയറിയത് മകന്റെ വരവോടെയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :