മൂന്ന് ദിവസം കൊണ്ട് 35 കോടി മാത്രം ! 'വേതാളം' റീമേക്ക് കാണാന്‍ ആളുകളില്ല

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (16:39 IST)
സൂപ്പര്‍ഹിറ്റ് ചിത്രമായ 'വേതാളം' റീമേക്ക് 'ഭോലാ ശങ്കര്‍'കാണാന്‍ തിയറ്ററുകളില്‍ ആളുകളില്ല.ചിരഞ്ജീവി നായകനായി എത്തിയ ചിത്രത്തില്‍ തമന്നയും കീര്‍ത്തി സുരേഷും അഭിനയിച്ചിട്ടുണ്ട്. മെഗാസ്റ്റാറിന്റെ ചിത്രത്തെ തെലുങ്ക് പ്രേക്ഷകര്‍ കൈവിട്ടു. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ആകെ നേടിയത് 35 കോടി മാത്രം.

80 കോടിക്ക് മുകളില്‍ വരും സിനിമയുടെ ബജറ്റ്. ഈയടുത്ത് ഇറങ്ങിയ ചിരഞ്ജീവി ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് 'ഭോലാ ശങ്കര്‍'.
തമിഴില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ കീര്‍ത്തി അവതരിപ്പിക്കുന്നു. നായിക വേഷത്തില്‍ എത്തി.മെഹര്‍ രമേശ് സംവിധാനം ചെയ്ത ചിത്രത്തിന് വലിയ ചലനം ഉണ്ടാക്കാന്‍ ആയില്ല.അജിത്തിന്റെ 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്തതും ഇദ്ദേഹമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :