ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു, നായകനായി ബിജുമേനോന്‍, ചിത്രീകരണം ഉടന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ജൂലൈ 2021 (09:54 IST)

ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥയെ ആസ്പദമാക്കി ബിജു മേനോന്റെ ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയാണ് സിനിമയാക്കുന്നത്. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും. ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം കൂടിയായിരിക്കും ഇത്. പൂര്‍ണ്ണമായും കേരളത്തില്‍ തന്നെയാകും ചിത്രീകരണം.അമ്മിണി പിള്ള കഥാപാത്രമായാണ് ബിജുമേനോന്‍ എത്തുന്നത്.മറ്റു താരങ്ങളെ ഉടന്‍ പ്രഖ്യാപിക്കും.

'ആര്‍ക്കറിയാം' എന്ന സിനിമയാണ് ബിജു മേനോന്റെയായി ഒടുവില്‍ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :