ആരാണ് ഈ സീസണിലെ ഫേവറിറ്റ് കോണ്ടെസ്റ്റന്റ്? നടി അശ്വതിക്ക് പറയാനുള്ളത് ഇതാണ്!

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 മെയ് 2022 (12:45 IST)

സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. ആരാണ് ഈ സീസണിലെ ഫേവറിറ്റ് കോണ്ടെസ്റ്റന്റ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം.

ആരാണ് ഈ സീസണിലെ ഫേവറിറ്റ് കോണ്ടെസ്റ്റന്റ്??

സത്യം പറഞ്ഞാല്‍ സീസണ്‍ 2ല്‍ രജിത് സര്‍, സീസണ്‍ 3ല്‍ ഫേവറയ്ട് എന്ന് പറയാന്‍ പറ്റില്ലെങ്കിലും സജ്ന ഫിറോസ്, സായി ഇവര്‍ ആയിരുന്നു ഇഷ്ടമുള്ളവര്‍ എന്നാല്‍ ഈ സീസണില്‍ ആരാണെന്ന് ചോദിച്ചാല്‍....

ചോദിച്ചാല്‍...

പറയണോ?? അല്ലെങ്കില്‍ അതൊരു സസ്‌പെന്‍സ് ആയി കിടക്കട്ടെ.. അത് പൊട്ടിച്ചാല്‍ ഞാന്‍ അവര്‍ക്കു ഫേവര്‍ ചെയ്തു പോസ്റ്റ് ഇടുന്നു എന്ന് പറയാനല്ലേ അങ്ങനിപ്പോ വേണ്ടാ
പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ 2 എപ്പിസോഡ് കണ്ടതില്‍ എനിക്കു പ്രതീക്ഷ ഉള്ളത് വിനയ് മാധവില്‍ ആണ്.. റിയാസ് ഞാനെന്തൊക്കെയോ ആണ് ഞാനിവിടെ മല മറിക്കും എന്നൊക്കെ പ്രേക്ഷകരെയും ഹൌസില്‍ ഉള്ളവരെയും വിശ്വസിപ്പിക്കാന്‍ ഒരുപാട് പാടുപെടുന്നപോലെ ഒരു തോന്നല്‍.. എന്തായാലും ബിഗ്ബോസ് ആണ് താരം... ഇപ്പോള്‍ ട്വിസ്റ്റിന്റെ മഹാമേള ആണ് ഹൌസ് He made the show more spicy-!

NB : post strictly for BB viewers... Others please excuseഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :