അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 ജനുവരി 2023 (17:42 IST)
അനൂപ് മേനോൻ്റെ സംവിധാനത്തിൽ പുതിയ
സിനിമ പ്രഖ്യാപിച്ചു. നാല്പതുകാരൻ്റെ ഇരുപത്തിയൊന്നുകാരി എന്നാണ് സിനിമയുടെ പേര്. ഷില്ലിംഗിലും ഉത്തരാഖണ്ഡിലുമാകും സിനിമയുടെ ചിത്രീകരണം. ഏപ്രിലിലാകും ചിത്രത്തിൻ്റെ ചിത്രീകരണം.
നേരത്തെ വികെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണീത്. വികെ പ്രകാശ് എന്തുകൊണ്ട് ചിത്രത്തിൽ നിന്ന് പിന്മാറി എന്നത് വ്യക്തമല്ല. ചിത്രത്തിൽ പ്രിയ വാര്യരെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. ഇതിലും മാറ്റം വരുമോ എന്ന് വ്യക്തമല്ല. നിലവിൽ തിമിംഗല വേട്ട എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് അനൂപ് മേനോൻ.