വെട്ടത്തിലെ ദിലീപിന്റെ നടി; ഇപ്പോള്‍ ഇങ്ങനെ, പുതിയ ചിത്രങ്ങള്‍

രേണുക വേണു| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (13:03 IST)

ടിവിയില്‍ എപ്പോള്‍ വന്നാലും നാം കാണുന്ന സിനിമയാണ് വെട്ടം. പ്രിയദര്‍ശന്‍-ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന വെട്ടം മലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡി ചിത്രങ്ങളില്‍ ഒന്നാണ്. വെട്ടത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നടിയെ ഓര്‍മയില്ലേ ? വെട്ടത്തില്‍ വീണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവ്‌ന പാനിയാണ് അത്.

മോഡലിങ്ങിലൂടെയാണ് ഭാവ്‌ന സിനിമ രംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.


ഭാവ്‌നയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. വെട്ടത്തിലെ 'തീപ്പെട്ടിക്കൊള്ളി' തന്നെയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. മോഡലായ ഭാവ്‌ന വളരെ ഗ്ലാമറസ് വേഷങ്ങളിലും ഇടയ്‌ക്കെ പ്രത്യക്ഷപ്പെടാറുണ്ട്.


വെട്ടത്തിനു ശേഷം ഭാവ്‌ന മലയാളത്തില്‍ ഒരു ഐറ്റം ഡാന്‍സിന് വേണ്ടി മാത്രം എത്തിയിട്ടുണ്ട്. ആ സിനിമ ഏതാണെന്ന് അറിയാമോ ? ജയസൂര്യ നായകനായ ആമയും മുയലും എന്ന സിനിമയിലാണ് ഭാവ്‌ന ഐറ്റം ഡാന്‍സില്‍ അഭിനയിച്ചിട്ടുള്ളത്. വെട്ടത്തില്‍ ദിലീപിന്റെ നായികയായ നടി തന്നെയാണോ ഇതെന്ന് മലയാളികള്‍ക്ക് അന്ന് സംശയമുണ്ടായിരുന്നു. വെട്ടത്തില്‍ നിന്ന് ആമയും മുയലിലേക്കും എത്തുമ്പോള്‍ ഭാവ്‌ന വലിയ രീതിയില്‍ മാറിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :