ഭാവനയുടെ റിലീസ് പ്രഖ്യാപിച്ച കന്നഡ ചിത്രം, 'ഭജറംഗി 2' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (10:08 IST)

ഭാവനയുടെ റിലീസ് പ്രഖ്യാപിച്ച കന്നഡ ചിത്രമാണ് 'ഭജറംഗി 2'.ശിവരാജ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി ആയതിനാല്‍ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം.
ഈ മാസം 29ന് റിലീസ് ചെയ്യും.എ ഹര്‍ഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :