കൊറോണയ്ക്കുശേഷം എങ്ങനെ നമ്മുടെ ശ്വാസകോശങ്ങളെ സംരക്ഷിക്കാം

ശ്രീനു എസ്| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (16:09 IST)
കോവിഡ് വന്നവരില്‍ ഏറെപ്പേരും അനുഭവിക്കുന്ന ഒന്നാണ് അതിനുശേഷമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍. ഒരുപരിധി വരെ അവയെ നേരിടാന്‍ ചില കാര്യങ്ങള്‍ ശീലമാക്കുന്നരിലൂടെ നമുക്ക് സാധിക്കും. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

1.ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറ്റ് ശീലമാക്കുക. ഇത് കേടുപാടുകള്‍ വന്ന ശ്വാസകോശകലകളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു.

2.പുകവലി ഉപേക്ഷിക്കുക. കൊറോണ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെ ആയതുകൊണ്ടു തന്നെ അവയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

3.ശ്വസനപരമായ വ്യായാമങ്ങള്‍ ചെയ്യുന്നത് ശ്വാസകോശങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ശ്വാസകോശം വൃത്തിയാകുന്നതിനും നല്ല രീതിയില്‍ ശ്വസനം നടക്കുന്നതിനും സഹായിക്കുന്നു.

4.ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഡയറ്റ് ഒഴിവാക്കുക. ഇത് പ്രോട്ടീന്റെ അളവ് കുറയുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

5.കോവിഡിന് ശേഷവും പലരിലും തൊണ്ടവേദന,വായ കയ്പ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ തുളസി,കറുവാപ്പട്ട എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ അധികം എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുകയും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :