ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്ത് മമ്മൂട്ടി, കയ്യടിച്ച് അമല്‍ നീരദ്; ഭീഷ്മ പര്‍വ്വം മേക്കിങ് വീഡിയോ വൈറല്‍
രേണുക വേണു|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (19:48 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഭീഷ്മ പര്‍വ്വം സിനിമയുടെ മേക്കിങ് വീഡിയോ. സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഫാക്ടറി ഫൈറ്റ് രംഗങ്ങളുടെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
71-ാം വയസ്സിലും അസാധ്യ മെയ് വഴക്കത്തോടെ ഫൈറ്റ് സീന്‍ ചെയ്യുന്ന മമ്മൂട്ടിയെ മേക്കിങ് വീഡിയോയില്‍ കാണാം. റോബോട്ടിക് ക്യാമറയുടെ സഹായത്തോടെയാണ് ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങളിലെ പെര്‍ഫക്ട് ടൈമിങ് കണ്ട് കയ്യടിക്കുന്ന സംവിധായകന്‍ അമല്‍ നീരദിനേയും വീഡിയോയില്‍ കാണാം.