രേണുക വേണു|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (15:39 IST)
നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ 'പുഴു' ഉടന്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പുഴുവിന്റെ കഥ തന്നെ വളരെ എക്‌സൈറ്റ് ചെയ്യിപ്പിച്ചു എന്നാണ് മമ്മൂട്ടി പറയുന്നത്. സിനിമയെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'പുഴു എന്ന ചിത്രത്തിന്റെ കഥ എന്നെ വളരെ അധികം ആവേശം കൊള്ളിച്ചിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെത്തന്നെ പുനര്‍ നിര്‍മിക്കുക എന്നതും പുതുമയുള്ളതും കൂടുതല്‍ ആവേശകരവുമായ സിനിമകള്‍ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. പുഴു അത്തരത്തിലൊരു ചുവടുവയ്പ്പാണ്. ഞങ്ങള്‍ വിശ്വസിച്ച ഒരു കഥ ഞങ്ങളുടെ നൂറ് ശതമാനം നല്‍കി നിങ്ങളിലേക്കേത്തിക്കുയാണ്. അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,'' മമ്മൂട്ടി പറഞ്ഞു.