1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. basil josephs viral award speech

ബോളിവുഡ് താരങ്ങളെ ചിരിപ്പിച്ച് ബേസിൽ; പ്രസംഗത്തിന് കയ്യടി, വീഡിയോ വൈറൽ

പ്രസംഗത്തിനെല്ലാം തയ്യാറെടുത്ത് വന്നെങ്കിലും ഈ വേദിയിൽ നിൽക്കുമ്പോൾ പരിഭ്രമം തോന്നുന്നുണ്ടെന്നും ഈ പുരസ്‌കാരം നൽകിയ രണ്ട് വ്യക്തികളുടേയും വലിയ ആരാധകനാണ് താനെന്നും ബേസിൽ

basil joseph, viral award speech, basil joseph speech, basil, ബേസിൽ ജോസഫ്, വൈറലായ അവാർഡ് പ്രസംഗം, ബേസിൽ ജോസഫ് പ്രസംഗം, ബേസിൽ
basil joseph
'ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ' യുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സദസിനെ ചിരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പൊന്മാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 'ഇന്ത്യാസ് സ്‌പോട്ട്‌ലൈറ്റ്' വിഭാഗത്തിലാണ് ബേസിലിന് പുരസ്‌കാരം ലഭിച്ചത്. സംവിധായകരായ രാജ് കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയുമാണ് ബേസിലിന് പുരസ്കാരം സമ്മാനിച്ചത്. 

പ്രസംഗത്തിനെല്ലാം തയ്യാറെടുത്ത് വന്നെങ്കിലും ഈ വേദിയിൽ നിൽക്കുമ്പോൾ പരിഭ്രമം തോന്നുന്നുണ്ടെന്നും ഈ പുരസ്‌കാരം നൽകിയ രണ്ട് വ്യക്തികളുടേയും വലിയ ആരാധകനാണ് താനെന്നും ബേസിൽ പറഞ്ഞു. പുരസ്കാര വേദിയിൽ നിന്നുള്ള ബേസിലിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
 
ബേസിലി‍ന്റെ വാക്കുകൾ...
 
"ഈ പുരസ്കാരം സ്വീകരിക്കുമ്പോൾ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഞാൻ വളരെ വികാരാധീനനാണ്. ഒരു പ്രസംഗത്തിനൊക്കെ തയ്യാറെടുത്തായിരുന്നു വന്നത്. പക്ഷെ ഇപ്പോൾ, ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് വളരേയേറെ പരിഭ്രമം തോന്നുന്നു. പ്രത്യേകിച്ച്, എനിക്ക് ഈ അവാർഡ് നൽകിയ രണ്ട് വ്യക്തികൾ... ഞാൻ ഇവരുടെ വലിയൊരു ആരാധകനാണ്. ഒരു സംവിധായകനായാണ് ഞാൻ എന്റെ സിനിമാ ജീവിതം തുടങ്ങിയത്... പിന്നീട് നടനായി മാറുകയായിരുന്നു.

ഇത്രയധികം പ്രതിഭകൾക്ക് മുന്നിൽ ഈ വേദിയിൽ നിൽക്കാൻ സാധിച്ചു എന്നത് തന്നെ വലിയ അത്ഭുതമാണ്. ഒരു നടനെന്ന നിലയിൽ ഇങ്ങനെയൊരു അവാർഡ് ലഭിക്കുക എന്നത് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണ്. എന്റെ സംവിധായകൻ ജിതിൻ, ടൊവിനോ തോമസ് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അവരോടൊക്കെ ഞാൻ എന്റെ നന്ദി പറയുന്നു"
സത്യം പറഞ്ഞാൽ, ഇത്തരം വസ്ത്രങ്ങൾ ധരിച്ചും വലിയ പാർട്ടികളിൽ പങ്കെടുത്തും ഒന്നും എനിക്ക് അത്ര ശീലമില്ല. ഇവിടെ എത്തിയപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാൻ സുന്ദരനായിട്ടുണ്ടെന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. ഞാനും ആളുകളോട് അത് തിരിച്ചു പറഞ്ഞു. പെട്ടെന്ന് ഒരു നടി എന്റെ അടുത്തു വന്ന് പറഞ്ഞു, "ബേസിൽ, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്". ഉടനെ തന്നെ ഞാൻ തിരിച്ചു പറഞ്ഞു, "എനിക്കും നിങ്ങളെ ഇഷ്ടമാണ്! ഞാൻ എല്ലാവരോടും പറയാൻ മറന്നു, ഈ റൂമിലിരിക്കുന്ന എല്ലാവരും കാണാൻ നന്നായിരിക്കുന്നു"
 
വേദി വിടുന്നതിന് മുമ്പ് രാജ് കുമാർ ഹിറാനിക്കും വിധു വിനോദ് ചോപ്രയ്ക്കുമൊപ്പം സെൽഫി എടുക്കാനും ബേസിൽ മറന്നില്ല.
അടുത്ത ലേഖനം
'മമ്മൂട്ടിക്കും മോഹൻലാലിനും അന്ന് അവാർഡ് തരാൻ മാനക്കേടുണ്ടായെങ്കിൽ ഗൗരിയിൽ നിന്ന് വാങ്ങാൻ എനിക്കും മാനക്കേടില്ല'; തുറന്നടിച്ച് ഉർവശി