ഇതാ സംവിധായകന്‍ മോഹന്‍ലാല്‍ ! അധികം ആരും കാണാത്ത 'ബറോസ്' ലൊക്കേഷന്‍ ചിത്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (10:24 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസിന് ഒരുങ്ങുകയാണ്. 2024 മാര്‍ച്ച് 28നാണ് സിനിമ ബിഗ് സ്‌ക്രീനുകളില്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രാജീവ് കുമാര്‍. സംവിധായകനായ മോഹന്‍ലാലിനെയും ഛായാഗ്രഹകനായ സന്തോഷ് ശിവനെയും അദ്ദേഹത്തിന് ഒപ്പം കാണാം.


2019 ഏപ്രില്‍ ആണ് സിനിമ പ്രഖ്യാപിച്ചത്. ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് നടന്നു. 170 ദിവസത്തോളം ചിത്രീകരണം ഉണ്ടായിരുന്നു. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ തുടങ്ങിയവരും ഈ 3 ഡി ചിത്രത്തിന്റെ ഭാഗമാണ്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :