ആര്‍ഡിഎക്‌സില്‍ ഷെയ്‌നിന്റെ കഥാപാത്രത്തിലേക്ക് പ്രണവ് മോഹന്‍ലാലിനെ ആലോചിച്ചിരുന്നു: നഹാസ് ഹിദായത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (19:22 IST)
പ്രണവ് മോഹന്‍ലാലിനെ ആര്‍ ഡി എക്‌സിലെ ഷെയ്ന്‍ ചെയ്ത കഥാപാത്രത്തിലേക്ക് ആലോചിച്ചിരുന്നതായി സംവിധായകന്‍ നഹാസ് ഹിദായത്ത്. സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് പ്രണവിന്റെ പേര് പരിഗണനയില്‍ വന്നിരുന്നെന്നും എന്നാല്‍ സിനിമയുമായി പ്രണവിനെ സമീപിച്ചിട്ടില്ലെന്നും നഹാസ് പറയുന്നു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രണവ് ഒരു ഓപ്ഷനായി മുന്നിലുണ്ടായിരുന്നു. നമ്മള്‍ ആലോചിക്കുമ്പോള്‍ അങ്ങനെ വരുമല്ലോ. അയാള്‍ ചെയ്താല്‍ നന്നായിരിക്കും എന്നെല്ലാം. അങ്ങനെ ഞങ്ങള്‍ക്കിടയിലെ ഡിസ്‌കഷനില്‍ പ്രണവിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ പ്രണവിനെ സിനിമയുമായി സമീപിച്ചിട്ടൊന്നും ഇല്ല. പ്രണവിനെ സമീപിച്ചാലോ എന്നൊരു ആലോചന ഉണ്ടായിരുന്നു എന്ന് മാത്രം. പിന്നീട് എഴുതി വന്നപ്പോള്‍ ഇത് ഷെയ്ന്‍ ചെയ്താല്‍ പക്കാ ആവുമെന്ന മൂഡിലേക്ക് പോകുകയായിരുന്നു. നഹാസ് പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ആര്‍ഡിഎക്‌സിലെ എന്റെ ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനുമെല്ലാം പെപ്പെയും നീരജും ഷെയ്‌നുമായിരുന്നു. എനിക്ക് ഇവരെ വെച്ച് മാക്‌സിമം ചെയ്യിക്കുക എന്നതായിരുന്നു കാര്യം. എടാ ഇത് വര്‍ക്ക് ആകുമോ എന്നെല്ലാം പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വര്‍ക്കാക്കി എടുക്കാമെന്നാണ് ഞാന്‍ കൊടുത്ത മറുപടി.നഹാസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :