ഫഹദ് കാണിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു,ഈ സ്‌കൂള്‍ ഇങ്ങനെയാണ്,ജോജിയില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് ബാബുരാജ്

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 14 ജൂണ്‍ 2024 (10:46 IST)
എന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള നടനാണ് താനെന്ന് ബാബുരാജ് പറഞ്ഞിട്ടുണ്ട്. നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ കഥാപാത്രമാണ് ജോജിയിലെ ജോമോന്‍. ജോജിയില്‍ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ബാബുരാജ്.

'ഞാന്‍ അതുവരെ വിചാരിച്ചത് എന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക് എന്നാണ്. ആദ്യത്തെ മൂന്നു ടേക്ക് കഴിഞ്ഞാല്‍ കൊള്ളില്ല എന്ന് കരുതിയിരുന്ന ഞാന്‍ അവിടെ ചെന്നപ്പോള്‍ ഇരുപത്തിരണ്ടാമത്തെ ടേക്ക് ഒക്കെയാണ് ബെസ്റ്റ് ആയിട്ട് ചെയ്യുന്നത്. അതാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. കാരണം നമ്മുടെ കുഴപ്പമല്ല. പുതിയ അഭിനേതാക്കള്‍ ഒരുപാട് പേരുണ്ടായിരുന്നു അതിനകത്ത്. ആദ്യം ഒരു മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഇത് സെറ്റ് ആവില്ലെന്ന്. പോയേക്കാം വേണ്ട എന്നൊക്കെ തോന്നി. പടം മതിയാക്കാം എന്നൊക്കെ ഞാന്‍ ഉണ്ണിമായയോട് പറഞ്ഞു..

എന്നാല്‍ ആ നേരം ഫഹദ് വന്നു

ഫഹദ് കാണിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു.15-16 ടേക്ക് ഒക്കെ എടുത്ത് കഴിഞ്ഞ് കൂളായി ഇരുന്ന് നെക്സ്റ്റ് എന്ന് പറയുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ സ്‌കൂള്‍ ഇങ്ങനെയാണ്. നമ്മള്‍ അവിടെയും പഠിക്കണമല്ലോ. ഞാന്‍ ആദ്യമായിട്ടായിരുന്നു അവിടെ. ഇപ്പോള്‍ അതൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണ്. എല്ലാം പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍',- ബാബുരാജ് പറഞ്ഞു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്‌കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :