ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ ഇതല്ല, കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ വേണമെന്ന് പറഞ്ഞത് ലാല്‍ സാര്‍; ആറാട്ടിനെ കുറിച്ച് ബി.ഉണ്ണികൃഷ്ണന്‍

രേണുക വേണു| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (15:50 IST)

താനും ഉദയകൃഷ്ണയും ചേര്‍ന്ന് മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ആദ്യം ആലോചിച്ചിരുന്നതെന്ന് ആറാട്ട് സിനിമയുടെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ആദ്യം മറ്റൊരു തിരക്കഥയാണ് ഉണ്ടായിരുന്നത്. കോവിഡ് സമയത്താണ് ആലോചന നടക്കുന്നത്. ഒന്നിലേറെ ലൊക്കേഷനുകള്‍ ആ സിനിമയ്ക്ക് വേണം. അപ്പോള്‍ ലാല്‍ സാറ് തന്നെയാണ് പറഞ്ഞത് നമുക്കൊരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറെ കുറിച്ച് ആലോചിക്കാമെന്ന്. ആളുകളൊക്കെ കോവിഡ് ആയിട്ട് വീടിനകത്ത് ഇരിക്കുകയാണ്. അതുകൊണ്ട് ഒരു ആഘോഷ സിനിമയെ കുറിച്ച് ആലോചിക്കാം. അങ്ങനെയാണ് ആറാട്ട് എന്ന സിനിമയിലേക്ക് തങ്ങള്‍ എത്തിയതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :