റിലീസിനൊരുങ്ങി അനുപമ പരമേശ്വരന്റെ തമിഴ് ചിത്രം 'തള്ളി പോകാതെ', പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ കണ്ണന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (14:45 IST)

അനുപമ പരമേശ്വരന്റെ വരാനിരിക്കുന്ന ചിത്രമായ 'തള്ളി പോകാതെ' റിലീസിന് ഒരുങ്ങുകയാണ്. അഥര്‍വ നായകനായെത്തുന്ന ചിത്രം തെലുഗ് ചിത്രം നിന്ന് കോരിയുടെ റീമേക്കാണ്. സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് സംവിധായകന്‍ കണ്ണന്‍ കൈമാറി.
 
'തള്ളി പോകാതെ' സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി.യു / എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.ഒ.ടി.ടി റിലീസ് ചെയ്യും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ പറഞ്ഞു. 
 
ആക്ഷനും കോമഡിയും അടിപൊളി ഗാനങ്ങളും ചേര്‍ന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും. ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ഒരു കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ എത്തുന്നത്.പ്രണയവും വിരഹവും അതുകഴിഞ്ഞ് ഉണ്ടാക്കുന്ന വിവാഹവും ഒക്കെയാണ് പറയുന്നത്.ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.എന്‍ ഷണ്‍മുഖ സുന്ദരം ചായാഗ്രഹണവും സെല്‍വ ആര്‍കെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :