'ആക്ഷൻ പറഞ്ഞാൽ അതുവരെ കളിച്ച് ചിരിച്ച് നടന്ന നിമിഷ പെട്ടന്ന് കഥാപാത്രമാകും': അഥർവ പറയുന്നു

നെൽസൺ വെങ്കിടേശൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഥർവ മുരളിയാണ് നായകന്.

നിഹാരിക കെ.എസ്| Last Modified ശനി, 28 ജൂണ്‍ 2025 (14:45 IST)
മലയാളത്തിൽ നിന്നും തമിഴിലെത്തി പ്രശംസകൾ പിടിച്ചുപറ്റിയ നിരവധി നായികമാരുണ്ട്. ആ ലിസ്റ്റിലേക്ക് നിമിഷ സജയനും. ചിത്ത, ജിഗർതാണ്ട ഡബ്ബിൾ എക്‌സ് എന്നീ സിനിമകളിലൂടെ തമിഴിൽ തുടർച്ചയായി ഹിറ്റ് നേടിയ നിമിഷയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ഡി.എൻ.എ. നെൽസൺ വെങ്കിടേശൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഥർവ മുരളിയാണ് നായകന്.

സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നിമിഷയെക്കുറിച്ച് അഥർവ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കഥാപാത്രത്തിന് വേണ്ടി ഒരുപാട് റിഹേഴ്‌സലോ ഹോം വർക്കോ ചെയ്യുന്ന ആർട്ടിസ്റ്റല്ല നിമിഷ എന്നാണ് അഥർവ പറയുന്നത്. സിനിമാ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. സെറ്റിൽ കളിച്ച്ഹ ചിരിച്ച് നിൽക്കുന്ന നിമിഷ ആക്ഷൻ പറയുന്ന സെക്കൻഡിൽ കഥാപാത്രമാകും എന്നാണ് അഥർവ പറയുന്നത്.

‘ഞാൻ നിമിഷയുടെ അടുത്ത് ഒരുപാട് തവണ ചോദിച്ച ഒരു കാര്യം ഉണ്ട്. നായാട്ട് എന്ന സിനിമയെക്കുറിച്ചായിരുന്നു അത്. ഞാൻ ആ സിനിമ കണ്ടിട്ട് നിമിഷയുടെ അടുത്ത് എന്തുകൊണ്ടാണ് ആ സിനിമ അവർ തിരഞ്ഞെടുത്തത് എന്നും അതുപോലെ എങ്ങനെയാണ് ആ സിനിമയെ അപ്രോച്ച് ചെയ്തതെന്നും ചോദിച്ചിരുന്നു.സെറ്റിൽ വച്ച് ഞങ്ങൾ പെട്ടെന്ന് കമ്പനിയായി. ആദ്യത്തെ ദിവസം തന്നെ ഞാനും നിമിഷയും ഫ്രണ്ട്‌സായി. നല്ല കംഫർട്ടബിളായിരുന്നു.

അതുപോലെ നിമിഷ വളരെ ക്രിയേറ്റീവായി ചിന്തിക്കുന്ന ആളാണ്. അങ്ങനെ നമ്മൾ സംസാരിക്കുമ്പോഴാണ് ഞാൻ എങ്ങനെയാണ് കഥാപാത്രത്തിനെ അപ്രോച്ച് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചത്. ഒരു അഭിനേതാവെന്ന നിലയിൽ കഥാപാത്രത്തിന് വേണ്ടി അവർ ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ലെന്ന് എനിക്കപ്പോഴാണ് മനസിലായത്.

ഉദാഹരണമായി ഞാനും നെൽസൺ സാറും നിമിഷയും അവിടെ നിൽക്കുന്നുണ്ടാകും. നെൽസൺ സാർ സീൻ വിശദീകരിക്കുകയായിരിക്കും. നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും പക്ഷേ സാർ പറയുന്നതൊക്കെ കേൾക്കുന്നുണ്ടാകും. കേട്ട് തലയാട്ടുന്നുണ്ടാകും.

എല്ലാം കഴിഞ്ഞിട്ട് എന്നെയോ നെൽസൺ സാറിനെയോ നോക്കി ഒന്ന് ചിരിക്കും. നിമിഷ ആക്ഷൻ പറയുന്നതിന്റെ തൊട്ട് മുമ്പ് വരെ ചിരിച്ച് നല്ല ജോളിയായിട്ടായിരിക്കും. ആക്ഷൻ പറഞ്ഞയുടനെ ട്രാൻസ്‌ഫോം ആകും. ട്രാൻസ്‌ഫോമായിട്ട് ആ ടേക്കിൽ എന്താണ് വരുന്നത് അത് പോലെ ചെയ്യും’ എന്നും അഥർവ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :