1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress seetha personal life

വിവാഹമോചനത്തിന് ശേഷവും പാർഥിപനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ.. സീതയുടെ ജീവിതത്തിൽ സംഭവിച്ചത്

seetha
സിനിമയില്‍ പ്രണയത്തിലാകുന്നതും ആ ബന്ധം വേര്‍പിരിയുന്നതുമെല്ലാം പല തവണകളായി പ്രേക്ഷകര്‍ കാണുന്നതാണ്. സിനിമയിലൂടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹമോചിതരാകുകയും ചെയ്ത ദമ്പതികളാണ് സീതയും പാര്‍ഥിപനും. തമിഴ്,തെലുങ്ക്,മലയാളം സിനിമകളില്‍ നിറഞ്ഞുനിന്ന നായികയായ സീത 91ലാണ് പാര്‍ഥിപനുമായി വിവാഹം ചെയ്യുന്നത്. പിന്നീട് വിവാഹമോചനത്തിന് ശേഷം 2002ലാണ് സീത സിനിമയില്‍ വീണ്ടും സജീവമായത്.
 
പല അഭിപ്രായവ്യത്യാസങ്ങളുടെയും പേരിലായിരുന്നു സീതയും പാര്‍ഥിപനും വിവാഹമോചിതരായത്. ശേഷം സതീഷിനെ സീത വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും വിവാഹമോചനത്തില്‍ തന്നെയാണ് അവസാനിച്ചത്. എന്നാല്‍ സതീഷുമായി വേര്‍പിരിഞ്ഞ ശേഷം പാര്‍ഥിപനൊപ്പം ജീവിക്കാന്‍ സീത ആഗ്രഹിച്ചിരുന്നു. ഇക്കാര്യം സീത പാര്‍ഥിപനോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനി അങ്ങനൊന്ന് ഉണ്ടാവില്ലെന്ന മറുപടിയാണ് സീതയ്ക്ക് പാര്‍ഥിപന്‍ നല്‍കിയത്.
അടുത്ത ലേഖനം
മൂക്കിന് കുഴപ്പമുണ്ട്, കഴുത്ത് തടിച്ചതാണ്, മുടി കൊള്ളില്ല, സിനിമയിലുള്ളവർ വേദനിപ്പിച്ചു: നടി കാർത്തിക