ആദ്യ ഭാര്യയുമായുള്ള വേര്‍പിരിയല്‍ സൗഹൃദപരമായിരുന്നു, രണ്ടാം വിവാഹത്തെക്കുറിച്ച് നടന്‍ ആശിഷ് വിദ്യാര്‍ഥി

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (13:48 IST)
ആദ്യ ഭാര്യയുമായുള്ള വേര്‍പിരിയല്‍ സൗഹൃദപരമായിരുന്നുവെന്ന് ആശിഷ് വിദ്യാര്‍ഥി. മകന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ അടുത്ത് ചോദിച്ച ശേഷമാണ് പിരിയാന്‍ തീരുമാനം എടുത്തത്. 22 വര്‍ഷം മുമ്പാണ് ആദ്യ ഭാര്യ പൈലു വിദ്യാര്‍ഥി (രജോഷി ബറുവ) യെ കണ്ടുമുട്ടിയത്. ഞങ്ങള്‍ക്ക് 22 വയസ്സുള്ള ആര്‍ത്ത് എന്ന മകനുണ്ട്. അവന്‍ ജോലി ചെയ്യുകയാണെന്നും ആശിഷ് വീഡിയോയില്‍ പറയുന്നു. രണ്ടാം വിവാഹത്തെക്കുറിച്ചും നടന്‍ തുറന്നുപറയുന്നുണ്ട്.
എനിക്ക് ആരുടെയെങ്കിലും ഒപ്പം യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു അതിനാല്‍ വീണ്ടും വിവാഹം കഴിക്കണമെന്ന് തോന്നി. 55 വയസ്സായിരുന്നു എനിക്ക് അപ്പോള്‍ പ്രായം. ഞാന്‍ ലോകത്തോട് പറഞ്ഞു എനിക്ക് ആരെയെങ്കിലും വിവാഹം കഴിക്കണമെന്ന്.റൂപാലി ബറുവയെ പരിചയപ്പെടുന്നത് അപ്പോഴാണ്. ഞങ്ങള്‍ ചാറ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ കണ്ടുമുട്ടി.ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ച് പോകാമെന്ന് ഞങ്ങള്‍ വിചാരിച്ചു.ഞാനും റൂപാലിയും വിവാഹിതരായി. അവള്‍ക്ക് 50 എനിക്ക് 57,60 അല്ല. പക്ഷേ എന്റെ സുഹൃത്തിന് പ്രായം പ്രശ്‌നമല്ല. പ്രായഭേദമന്യേ നമുക്കോരോരുത്തര്‍ക്കും സന്തോഷിക്കാം എന്നാണ് ആശിഷ് വിദ്യാര്‍ഥി പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :