അനുബന്ധ വാര്‍ത്തകള്‍
- L 365: കംപ്ലീറ്റ് മോഹൻലാൽ ഷോ, റിലീസ് എന്നായിരിക്കുമെന്ന് വെളിപ്പെടുത്തി ആഷിക് ഉസ്മാൻ
- Mohanlal 365: നവാഗത സംവിധായകനൊപ്പം മോഹന്‍ലാല്‍; ഇത്തവണ പൊലീസ് വേഷം
- Elizabath Hospitalized: ജീവനൊടുക്കാൻ ശ്രമിച്ച് എലിസബത്ത്; ഗുളിക കഴിച്ചത് അഹമ്മദാബാദ് ആശുപത്രിയിൽവച്ച്, കണ്ടെത്തിയത് അവശനിലയിൽ
- JSK Movie Social Media Review: വിവാദ ചിത്രം 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' തിയറ്ററുകളില്‍; സുരേഷ് ഗോപി കസറിയോ?
- മോഹന്‍ലാലിനോടു മുട്ടാന്‍ ഫഹദ് ഫാസില്‍; മമ്മൂട്ടി ചിത്രത്തിനും സാധ്യത
Mohanlal: നാല് മണിക്കൂർ എടുത്ത് കേട്ട കഥ, ഒടുവിൽ മോഹൻലാലിന്റെ യെസ്!
അടുത്ത വർഷം വിഷുവിനായിരിക്കും സിനിമ തിയേറ്ററിൽ എത്താൻ പോകുന്നത്.
ഓസ്റ്റിൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. രതീഷ് രവിയുടെ രചനയിൽ ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിക്കുന്നത്. മോഹൻലാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങിയതായി ആഷിക് പറയുന്നു. ഈ വർഷം തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. അടുത്ത വർഷം വിഷുവിനായിരിക്കും സിനിമ തിയേറ്ററിൽ എത്താൻ പോകുന്നത്.
L 365 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞ സംഭവത്തെ കുറിച്ച് ആഷിക് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 4 മണിക്കുർ നീണ്ട കഥപറച്ചിലിനൊടുവിലാണ് മോഹൻലാൽ ഈ സിനിമയ്ക്ക് യെസ് പറഞ്ഞത്.
4 മണിക്കൂർ എടുത്താണ് ഞങ്ങൾ കഥ ലാൽ സാറിനോട് പറഞ്ഞത്. ആ നാല് മണിക്കൂറുകൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അവിടെ പോകുന്ന സമയം അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാകുമോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ഒരു രണ്ട് മണിക്കൂർ സമയമായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ 4-5 മണിക്കൂർ സമയം ഞങ്ങൾ ലാൽ സാറുമായി ചെലവഴിച്ചു. ആ നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അത് പറഞ്ഞറിയിക്കാൻ പറ്റില്ല, ഒരു ഫാൻ ബോയ് മൊമെന്റ് തന്നെയായിരുന്നു.
'ഒരു വലിയ സിനിമ തന്നെയാണ് L 365. ലാലേട്ടൻ കുറച്ച് നാളുകൾക്ക് ശേഷം ഒരു പൊലീസ് ഓഫീസർ ആയി അഭിനയിക്കുന്ന സിനിമയാണ് ഇത്. ഒരു പ്രോപ്പർ കൊമേർഷ്യൽ ഫോർമാറ്റിൽ ഉള്ള ഒരു കംപ്ലീറ്റ് ലാലേട്ടൻ പടമായിരിക്കും L 365. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി മ്യൂസിക് ഒരുക്കുന്നത്. ഈ സിനിമയിൽ എല്ലാമുണ്ട്. ലാൽ സാർ ഏറെ നാളുകൾക്ക് ശേഷം ഒരു പൊലീസ് കഥാപാത്രം ചെയ്യുന്നു. അതിൽ ഹ്യൂമറുണ്ട്, ത്രില്ലറാണോ എന്ന് ചോദിച്ചാൽ അങ്ങനെയും പറയാം', നിർമാതാവ് പറയുന്നു.