ആശ ശരത്തിന്റെ മകള്‍ ഉത്തരയും സിനിമയില്‍ ചുവടുവയ്ക്കുന്നു; 'ഖൈദ്ദ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (12:24 IST)
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ആശ ശരത്ത്. ഇപ്പോളിതാ നടിയുടെ മക്കളും അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. അമ്മയ്‌ക്കൊപ്പമാണ് മകള്‍ ഉത്തരയുടെ അരങ്ങേറ്റം. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഖൈദ്ദയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ആലപ്പുഴയിലെ ഏഴുപുന്നയാണ് ലൊക്കേഷന്‍.

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായാഗ്രഹണം പ്രതാപ് പി നായരും എഡിറ്റിംഗ് മനോജ് കണ്ണോത്തുമാണ് നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :