'മുത്തം നൂറ് വിധം' വരുന്നു,ശ്രീനാഥ് ഭാസി നായകന്‍!

കെ ആര്‍ അനൂപ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (11:57 IST)
ശ്രീനാഥ് ഭാസി നായകനായെത്തുന്ന ഏറ്റവും പുതിയ പ്രണയ ചിത്രമാണ് 'മുത്തം നൂറ് വിധം'.നികൊ ഞാചാ, ലവകുശ എന്നീ സിനിമകള്‍ക്കു ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ശ്രദ്ധേയമാകുകയാണ്.

വ്യത്യസ്ത ആളുകളുടെ വ്യത്യസ്ത സിറ്റുവേഷനുകളിലെ ചുംബനങ്ങളാണ്
ടീസറില്‍ കാണാനാകുക. മനുഷ്യര്‍ക്കിടയിലുള്ള പ്രണയം വേറിട്ട രീതിയില്‍ വരച്ചുകാട്ടുന്ന സിനിമയായിരിക്കും ഇത്. ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. എസ് കെ ഫിലിംസാണ് നിര്‍മാണം. പ്രശസ്ത ഛായാഗ്രഹകന്‍ ഡാനി റെയ്മണ്ടാണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. നിലവില്‍ ചിത്രം പ്രീപ്രൊഡക്ഷന്‍ സ്റ്റേജില്‍ ആണുള്ളത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. എറണാകുളം, വര്‍ക്കല, ആസാം,ലെ ലഡാക്ക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :