വണ്ണമുള്ള പെൺകുട്ടികൾ പോലും വിവാഹത്തിന് പാശ്ചാത്യവസ്ത്രങ്ങൾ ധരിക്കുന്നു : ആശാ പരേഖ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (17:43 IST)
ഇന്ത്യൻ സ്ത്രീകൾ വിവാഹവേളകളിൽ പോലും പാശ്ചാത്യവസ്ത്രങ്ങൾ ധരിക്കുന്നതിനെതിരെ ബോളിവുഡ് നടി ആശാ പരേഖ്. വണ്ണമുള്ള സ്ത്രീകൾ പോലും ഇത്തരത്തിലുള്ള പാശ്ചാത്യവസ്ത്രങ്ങൾ ധരിക്കുന്നത് കാണുമ്പോൾ വേദനിക്കാറുണ്ടെന്നും അൻപത്തിമൂന്നാമത് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിനിടെ താരം പറഞ്ഞു.

ഞാൻ സിനിമയിൽ അഭിനയിച്ചിരുന്ന കാലത്തിൽ നിന്ന് വളരെ അധികം മാറി. ഇന്ന് എല്ലാം പാശ്ചാത്യവത്കരിക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ ഗൗൺ ധരിച്ചാണ് വിവാഹത്തിനെത്തുന്നത്. സിനിമയിലെ നായികമാരെ കണ്ട് അവരെ അനുകരിക്കുകയാണ് ആളുകൾ. വണ്ണമുണ്ടോ കാണാൻ ഭംഗിയുണ്ടോ എന്നൊന്നുപോലും അവർ നോക്കുന്നില്ല. ഇത്തരത്തിൽ പാശ്ചാത്ത്യവത്കരണം കാണുമ്പോൾ എനിക്ക് വേദന തോന്നുന്നു.

നമുക്ക് മികച്ച സംസ്കാരങ്ങളും നൃത്തങ്ങളുമുണ്ട് സംഗീതമുണ്ട്. എന്നിട്ടും എന്തിനാണ് പോപ് സംസ്കാരത്തെ പിന്തുടരുന്നതെന്നും ആശാ പരേഖ് ചോദിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :