'ഒരുപാട് സ്നേഹിച്ചവർ ഹൃദയം തകർക്കുന്നു'; വൈകാരിക കുറിപ്പുമായി അർജുൻ ദാസ്, ബ്രേക്കപ്പ് ആണോയെന്ന് ആരാധകര്‍
കുറിപ്പിനോടൊപ്പം ഹാര്‍ട്ട്‌ബ്രേക്ക് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്
Arjun Das
കുറിപ്പിനോടൊപ്പം ഹാര്‍ട്ട്‌ബ്രേക്ക് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. അതുകൊണ്ട് തന്നെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. ബ്രേക്കപ്പ് സൂചന നല്‍കുന്നതാണ് അര്‍ജുന്റെ സ്റ്റോറി. പ്രണയത്തകർച്ചയാണോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. അതേസമയം പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരിക്കാം ചിലപ്പോൾ ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചതെന്ന് പറയുന്നവരും ഉണ്ട്.
കുറച്ചുനാള്‍ മുമ്പ് ഒരു യുവതിയ്‌ക്കൊപ്പമുള്ള അര്‍ജുന്‍ ദാസിന്റെ ചിത്രം ഏറെ ചർച്ചയായിരുന്നു. ഇരുവരും പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ യുവതിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുകയായിരുന്നു. യുവതി ആരെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ചോദ്യം. ഇതിനിടെ നടി ഐശ്വര്യ ലക്ഷ്മിയും അര്‍ജുന്‍ ദാസും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ തന്നെ ആ വാര്‍ത്തകള്‍ ശരിയല്ലെന്ന് പറഞ്ഞ് രംഗത്ത് വരികയായിരുന്നു. ആരാധകരുമായുള്ള സോഷ്യൽ മീഡിയ സംവാദത്തിനിടെ ഒരിക്കൽ അർജുൻ ദാസ് വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രണയ വിവാഹമാണോ അറേഞ്ച്ഡ് വിവാഹമാണോ ഇഷ്ടം എന്ന ചോദ്യത്തിന് "വിവാഹമില്ല" എന്നായിരുന്നു നടന്റെ പ്രതികരണം.
2012 മുതൽ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് അർജുൻ ദാസ്. 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ഗുഡ് ബാഡ് അഗ്ലി' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പവൻ കല്യാൺ നായകനായി അഭിനയിച്ച 'OG' എന്ന ആക്ഷൻ ചിത്രത്തിലാണ് അർജുൻ ദാസ് അവസാനമായി അഭിനയിച്ചത്.