ബിക്കിനിയില്‍ ഹോട്ടായി മലയാളത്തിന്റെ പ്രിയനടി; ഇന്നലെ ജന്മദിനം ആഘോഷിച്ച ഈ താരത്തെ മനസിലായോ?

രേണുക വേണു| Last Modified ബുധന്‍, 5 ജനുവരി 2022 (12:06 IST)

ഇന്നലെ ജന്മദിനം ആഘോഷിച്ച മലയാളത്തിന്റെ പ്രിയതാരം അര്‍ച്ചന കവിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കടല്‍ തീരത്തുനിന്നുള്ള പുതിയ ചിത്രങ്ങള്‍ താരം പങ്കുവച്ചു. സ്വയം ജന്മദിനം ആശംസിച്ചാണ് അര്‍ച്ചന തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കറുത്ത ബിക്കിനിയില്‍ ഹോട്ടായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

നിരവധി പേരാണ് ഇന്‍സ്റ്റഗ്രാം ചിത്രത്തിന്റെ താഴെ അര്‍ച്ചനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. 1990 ജനുവരി നാലിനാണ് താരത്തിന്റെ ജനനം. 32-ാം ജന്മദിനമാണ് അര്‍ച്ചന ഇന്നലെ ആഘോഷിച്ചത്.നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :