റിലീസിനൊരുങ്ങി ഐശ്വര്യ ലക്ഷ്മിയുടെ അര്‍ച്ചന 31 നോട്ടൗട്ട്, ടീസര്‍ നാളെയെത്തും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (17:02 IST)

ഐശ്വര്യ ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'. സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 1 മൂന്ന് മണിക്ക് ടീസര്‍ പുറത്തിറങ്ങുമെന്ന് ഐശ്വര്യ അറിയിച്ചു.സിനിമ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന. തുടര്‍ന്ന്
അര്‍ച്ചനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.

നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായി ആണ് എത്തുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജോയല്‍ ജോജി ചായാഗ്രഹണവും മുഷിന്‍ പി.എം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.രജത് പ്രകാശ്, മാതന്‍ എന്നിവര്‍ ചെയ്യാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :