Anushka Shetty and Prabhas: അനുഷ്ക ഷെട്ടിക്കും പ്രഭാസിനുമിടയിൽ സംഭവിച്ചതെന്ത്? വില്ലനായത് ജാതകം?

മിർച്ചി, ബില്ല, ബാഹുബലി എന്നിവയാണ് പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ച സിനിമകൾ.

നിഹാരിക കെ.എസ്| Last Updated: തിങ്കള്‍, 7 ജൂലൈ 2025 (15:23 IST)
തെലുങ്ക് സിനിമാലോകത്ത് ആരാധകർ ഏറെയുള്ള ജോടിയാണ് പ്രഭാസ്-അനുഷ്ക. ഇവർ തമ്മിലുള്ള കെമിസ്ട്രി എല്ലാ സിനിമയിലും വർക്ക് ആകാറുണ്ട്. ഒരുകാലത്ത് ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമൊക്കെ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, താരങ്ങൾ ഇത് നിഷേധിക്കുകയാണ് ചെയ്തത്. മിർച്ചി, ബില്ല, ബാഹുബലി എന്നിവയാണ് പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ച സിനിമകൾ.

ബാഹുബലിയുടെ വിജയത്തോടെ ഇരുവരും പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടി. അക്കാലത്ത് ഇരുവരും പ്രണയത്തിലാണെന്ന് പരക്കെ ​ഗോസിപ്പും വന്നിരുന്നു. പ്രഭാസുമായി അടുത്ത സൗഹൃദം അനുഷ്കയ്ക്കുണ്ട്. ​ഗോസിപ്പുകൾ താരങ്ങൾ തള്ളിക്കളഞ്ഞെങ്കിലും ആരാധകർ ഇന്നും വിശ്വസിക്കുന്നത് ഇവർ പ്രണയത്തിലായിരുന്നു എന്നാണ്. പ്രായം നാൽപത് പിന്നിട്ട അനുഷ്കയും പ്രഭാസും ഇന്നും അവിവാഹിതരായി തുടരുകയാണ്.

ടോളിവുഡ് മീഡിയകളിലെ റിപ്പോർട്ടുകൾ പ്രകാരം അനുഷ്കയും പ്രഭാസും ഒരുമിക്കണമെന്ന് ഇരുവരുടെ കുടുംബങ്ങളും ആ​ഗ്രഹിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം ഇവരുടെ ഒരുമിക്കലിന് തടസമായത് ജാതകമാണ്. ജാതകം ചേരാതായതോടെ ഇത് ബഹുമാനിച്ച് കൊണ്ട് ഒന്നിക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചെന്നാണ് അഭ്യൂഹം. 45 കാരനാണ് പ്രഭാസ്. നടൻ വിവാഹിതനാകാത്തത് ടോളിവുഡിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. ഇതേക്കുറിച്ചുള്ള മീഡിയകളുടെ ചോദ്യത്തിൽ നിന്നും പ്രഭാസ് ഒഴിഞ്ഞ് മാറാറാണ് പതിവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :