അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 മെയ് 2024 (17:18 IST)
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ബൈസണില്‍(കാളമാടന്‍) നായികയായി അനുപമ പരമേശ്വരന് എത്തും. മലയാളത്തില്‍ നിന്നും ലാലും രജീഷ വിജയനും സിനിമയിലെത്തും. ഒരു കബഡി താരത്തിന്റെ കഥയാകും സിനിമയില്‍ പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സാണ് സിനിമയുടെ നിര്‍മാണം.മഹാന് എന്ന സിനിമയായിരുന്നു ധ്രുവ് അവസാനമായി അഭിനയിച്ച സിനിമ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ വിക്രമിന്റെ അറുപതാമത് സിനിമ കൂടിയായിരുന്നു. സിനിമയില്‍ ധ്രുവ് വിക്രം അവതരിപ്പിച്ച കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മാമന്നനാണ് മാരി സെല്‍വരാജ് ചെയ്ത അവസാന സിനിമ. അതിന് ശേഷം ധനുഷുമായി ഒരു സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ ഷൂട്ടിംഗ് ഇതുവരെയും ആരംഭിച്ചിട്ടില്ല.