രേണുക വേണു|
Last Modified ചൊവ്വ, 19 ജൂലൈ 2022 (08:44 IST)
മൂക്ക് കുത്തുന്ന വീഡിയോ പങ്കുവെച്ച് നടി അനുമോള്‍. നേരത്തെ ഒരു സൈഡ് കുത്തിയിരുന്നു. ഇപ്പോള്‍ ഇതാ മൂക്കിന്റെ രണ്ടാമത്തെ സൈഡും കുത്തിയിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോ അനുമോള്‍ തന്നെ പങ്കുവെച്ചു.
മൂക്ക് കുത്തുന്ന നേരത്തെ പേടിച്ച് വിറച്ചാണ് താരം ഇരിക്കുന്നത്. 'കൃഷ്ണാ..ഭഗവാനേ..' എന്നൊക്കെ വിളിച്ചാണ് താരം ഇരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അനുമോള്‍ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി അനുമോള്‍ പങ്കുവെയ്ക്കാറുണ്ട്.